ജെനീവ: ലോകത്ത് കൊവിഡ് വൈറസിന്റെ കൂടുതൽ പുതിയ വകഭേദങ്ങൾ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയതും ഇപ്പോഴുള്ളതിനെക്കാൾ അപകടകാരിയുമായ വൈറസ് വകഭേദങ്ങൾ ഉണ്ടാകാം എന്നാണ് ഡബ്ലു.എച്ച്.ഒ എമർജൻസി കമ്മിറ്റി വ്യക്തമാക്കിയ്. അവ അവ ലോകത്ത് വ്യാപിച്ചേക്കാം. അവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി ഉയർത്താനിടയുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
അതേസമയം അന്താരാഷ്ട്ര യാത്രകൾക്ക് ക1വിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിനെയും ഡബ്ല്യൂ.എച്ച്.ഒ. എതിർത്തു. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നൽകുന്നതിന് വാക്‌സിനേഷൻ മാത്രമാകരുത് മാനദണ്ഡം. ലോകത്ത് വാക്‌സിൻ വിതരണം ഒരേവിധത്തിലല്ല നടക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടി.