kk

കൊച്ചി: കൊച്ചി കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് സ്ഥലം മാറ്റം. ബിവാണ്ടി ജി.എസ്.ടി കമ്മീഷണറായാണ് പുതിയ നിയമനം. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ.

നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്ത് സുമിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചിരുന്നത്. കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിക്കുന്നതിൽ സുമിത്കുമാറിന്റെ നിലപാടുകൾ നിർണായകമായിരുന്നു,​.