world-covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ മരണസംഖ്യ 40,83,139 ആയി ഉയർന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.


ഇന്ത്യയിൽ ഇതുവരെ മൂന്ന് കോടി പത്ത് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4.37 ലക്ഷം പേർ ചികിത്സയിലുമുണ്ട്.