vidisha

വിദിശ: മദ്ധ്യപ്രദേശിലെ വിദിശയിൽ കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ സംഭവം കണ്ടു നിന്നവരുടെ തിക്കിലും തിരക്കിലും കിണറിന്റെ കൈവരി തകർന്ന് നാല് പേർ മരിച്ചു. 30 ഓളം പേർ വീണ കിണറ്റിൽ നിന്ന് 15 പേരെ രക്ഷിച്ചു. നാല് പേർ മരണമടഞ്ഞു. മന്ത്രി വിശ്വാസ് സാരംഗ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Madhya Pradesh: Latest visuals from Ganjbasoda area in Vidisha where at least 15 people fell into a well last night. NDRF, police, and administration are undertaking the rescue operation.

State Minister Vishwas Sarang was also present at the spot. pic.twitter.com/n72K80rEZC

— ANI (@ANI) July 15, 2021

ഇന്നലെ വൈകിട്ട് 6 മണിയോടു കൂടിയാണ് പെൺകുട്ടി കിണറ്റിൽ വീണത്. തുടർന്ന് കുട്ടിയെ രക്ഷിക്കുന്നതിനു വേണ്ടി ഏതാനും പേർ കിണറ്റിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ സംഭവം കാണാൻ തടിച്ചുകൂടിയവരുടെ തിക്കിലും തിരക്കിലും കിണറിന്റെ കൈവരി തകർന്ന് 30 ഓളം പേർ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. അതിനു ശേഷം രാത്രി രക്ഷാപ്രവർത്തനത്തിന് എത്തിയ ഒരു ട്രാക്ടറും അതിലുണ്ടായിരുന്ന നാലു പൊലീസുകാരും മണ്ണിടിഞ്ഞ് അതേ കിണറ്റിൽ വീഴുകയായിരുന്നു.

ഈ പ്രദേശത്ത് ഭൂമിക്ക് ഉറപ്പ് തീരെ കുറവാണെന്നും ഇത്തരം സംഭവങ്ങൾ ഇപ്പോൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെന്നും രക്ഷആപ്രവർത്തനത്തിന് എത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മദ്ധ്യപ്രദേശ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.