ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കിൽ ഇന്നും മുന്നിൽ കേരളവും മഹാരാഷ്‌ട്രവും തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 38,949 പേർക്കാണ്. മരണമടഞ്ഞവർ 542.രോഗമുക്തി നേടിയവർ 40,026 ആണ്. രാജ്യത്തെ ആക്‌ടീവ് കേസ് ലോഡ് 1619 കുറഞ്ഞ് ഇന്ന് 4,30,422 ആയി.
രാജ്യത്തെ 74.01 ശതമാനം പ്രതിദിന കേസുകളും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 35.36 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത് 13,773 കേസുകളാണ്. മഹാരാഷ്‌ട്രയിൽ 8010ഉം, മൂന്നാമതായുളള ആന്ധ്രാ പ്രദേശിൽ 2526, തമിഴ്നാട്ടിൽ 2405, ഒഡീഷയിൽ 2110.
ഇന്ത്യയിലെ രോഗമുക്തി നിരക്ക് ഇന്ന് 97.28 ശതമാനമായി. പ്രതിദിന മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്(170) പിന്നിലായുളളത് കേരളം (87). കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38.78 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകൾ 39.53 കോടിയാണ്.