ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് ഒരു തെക്കൻതല്ല് കേസ് എന്നപേരിൽ സിനിമയാകുന്നു.
രുഗ്മിണിയായി പദ്മപ്രിയ, വാസന്തിയായി നിമിഷ സജയൻ
ദേശീയ-സംസ്ഥാന അവാർഡ് ജേതാവായ പദ്മപ്രിയ അഭിനയരംഗത്തേക്ക് വൻതിരിച്ചുവരവ് നടത്തുന്നു. പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമായ ജി.ആർ.ഇന്ദുഗോപന്റെ പ്രശസ്തമായ കഥ അമ്മിണിപ്പിള്ള വെട്ടുകേസ് ' ഒരു തെക്കൻതല്ല് കേസ് "എന്ന പേരിൽ സിനിമയാകുന്നു.ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം പദ്മപ്രിയ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നത് ഈ ചിത്രത്തിലൂടെയാണ്.പഠനവും തൊഴിലും ആയി ഏതാനും വർഷങ്ങളായി പദ്മപ്രിയ സിനിമ രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഓൾഡ്മങ്ക് ഡിസൈനേഴ്സിലെ ശ്രീജിത് എൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.പകിട എന്ന ചിത്രത്തിന് ശ്രീജിത്തിനൊപ്പം തിരക്കഥ രചിച്ച രാജേഷാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. മുഖ്യകഥാപാത്രമായ അമ്മിണിപ്പിള്ളയെ ബിജുമേനോനാണ് അവതരിപ്പിക്കുന്നത്. റോഷൻമാത്യു പ്രതിനായകനായ പൊടിയൻപിള്ളയായി വേഷമിടുന്നു.അമ്മിണിപ്പിള്ളയുടെ ഭാര്യ രുഗ്മിണിയുടെ റോളിലാണ് പദ്മപ്രിയ വരുന്നത്.നിമിഷസജയൻ പൊടിയൻപിള്ളയുടെ ഭാര്യ വാസന്തിയാകുന്നു.രണ്ടും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കഥ ശ്രീജിത്തിന്റേതാണ്.തെക്കൻതല്ല് ഉടൻ സിനിമയാകും.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന രചന ഉടൻ സിനിമയാകും.ഇതിന്റെ തിരക്കഥാ രചന പൂർത്തിയായി .പൃഥ്വിരാജാണ് നായകൻ.സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ അകാലനിര്യാണത്തെത്തുടർന്ന് ജയൻനമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.സച്ചിയുടെ ചീഫ് അസോസിയേറ്റ്സായിരുന്നു ജയൻ.