തിരുവനന്തപുരം: മുൻ എം പി എ സമ്പത്തിന് പുതിയ പദവി നൽകി സി പി എം. മന്ത്രി കെ രാധാകൃഷ്‌ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായാണ് സമ്പത്തിനെ നിയമിച്ചത്. ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ തോറ്റ സമ്പത്തിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.