a

ബോളിവുഡിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇമ്രാൻ ഹാഷ്മി. നടൻ പങ്കെടുത്ത അഭിമുഖത്തിൽ ഏതെങ്കിലും നടനിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചനിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായി ഐശ്വര്യ റായ് യെ മോഷ്ടിക്കണം എന്നാണ് ഇമ്രാൻ ഹാഷ്മിപറഞ്ഞത്. അതോടൊപ്പം പ്ലാസ്റ്റിക് എന്ന് കേൾക്കുമ്പോൾ ആരെയാണ് ഓർമ്മ വരുതെന്ന ചോദ്യത്തിനും ഐശ്വര്യയുടെ പേരാണ് ഇമ്രാൻപറഞ്ഞത്. ഐശ്വര്യ ഫേക്കാണെന്നാണ് ഇമ്രാൻ ഉദ്ദേശിച്ചതെന്ന് നടിയുടെ ആരാധകർ പറയുന്നു. ഇതിനു മുൻപ് ഐശ്വര്യ തന്റെ ജീവിതത്തിൽ കേട്ട ഏറ്റവും മോശം വാക്ക് താൻ ഫേക്കാണെന്നും പ്ലാസ്റ്റിക്കാണെന്നും പലരും പറഞ്ഞിരുന്നു എന്ന് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഇതുമായാണ് ആരാധകർ ഇപ്പോൾ ഉണ്ടായ വിവാദത്തെ കണക്ട് ചെയ്യുന്നത്. ഇപ്പോളുണ്ടായ സംഭവങ്ങൾ ഐശ്വര്യയെ അലോസരപ്പെടുത്തുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.