തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സന്തുഷ്‌ടരെന്ന് വ്യാപാരികൾ. കടകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി വ്യാപാരികൾ പറഞ്ഞു.
ഓണംവരെ കടകൾ തുറക്കാനുളള അനുമതിയാണ് തേടിയത്. വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ ഭീഷണിയായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസിലായിട്ടുണ്ട്. സമരത്തിന്‍റെ ആവശ്യമില്ല. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുന്നാളിന് ഇളവുകള്‍ വേണമെന്നതില്‍ ഉള്‍പ്പടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും വ്യാപാരികൾ പറഞ്ഞു.