tomato

മുംബയ്: അർദ്ധരാത്രിയിലുണ്ടായ വാഹനാപകടം മുംബയിലെ കിഴക്കൻ എക്‌സ്പ്രസ് ഹൈവേയെ ചുവപ്പിച്ചു. രക്തം കൊണ്ടല്ല തക്കാളി കൊണ്ടാണെന്ന് മാത്രം. തക്കാളിയും കയറ്റിവന്ന ലോറി മറിഞ്ഞതായിരുന്നു കാരണം. 20 ടൺ തക്കാളിയാണ് മറിഞ്ഞ ലോറിയിൽ നിന്നും റോഡിലേക്ക് വീണത്. വെള‌ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോട് അടുപ്പിച്ചായിരുന്നു സംഭവം.

കനത്ത മഴയെ തുട‌ർന്ന് ലോറിയുടെ നിയന്ത്രണം നഷ്‌ടമായി മറിയുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. റോഡ് നിറയെ തക്കാളി നിറഞ്ഞതോടെ വാഹന ഗതാഗതം അസാദ്ധ്യമായി. ഉടനെ എത്തിയ അധികൃതർ ഒരു മണ്ണുമാന്തി വിളിച്ച് തക്കാളി കോരി വഴിയരികിൽ നിന്ന് മാറ്റി ഗതാഗത യോഗ്യമാക്കി. റോഡിൽ തക്കാളി നിറഞ്ഞത് കാണാൻ നിരവധി പേരാണ് എത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി താനെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

#WATCH | Thane, Maharashtra: Around 20 tonnes of tomatoes, scattered on Eastern Express Highway, being removed amid a huge traffic jam on both lanes of the Highway

One person was injured after a tomato-laden truck overturned near Kopari, Thane on the Highway at around 2 am today pic.twitter.com/GPOmfgd1nO

— ANI (@ANI) July 16, 2021

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ സ്പെയിനിലെ ടൊമാ‌റ്റിന ആഘോഷത്തെ ഓർമ്മിപ്പിക്കുന്നതായി കണ്ടവരിൽ പലരും അഭിപ്രായപ്പെട്ടു. മുംബയ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മുതൽ താനെ വരെയുള‌ള വഴിയിലാണ് അപകടമുണ്ടായത്.