ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് കരീനയും സെയ്ഫ് അലി ഖാനും. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് താരദമ്പതിമാർക്ക് രണ്ടാമതും ആൺകുഞ്ഞ് ജനിക്കുന്നത്. ആദ്യ മകൻ തൈമൂറിന് ബോളിവുഡിൽ ഒട്ടേറെ ആരാധകരുണ്ട്. കഴിഞ്ഞ ആഴ്ച തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജെ ('Jeh') എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഇരുവരും അറിയിച്ചിരുന്നു.എന്നാൽ ആരാധകർക്ക് കുഞ്ഞിന്റെ ഫോട്ടോ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ സ്വകാര്യതയെ അത് ബാധിക്കുമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരാധകർക്കായി ജെ യുടെ ചിത്രം പങ്കുവച്ചു കരീനയും സെയ്ഫും.