തിരുവനന്തപുരം: ഗോകുലം കേരള എഫ്.സി മണിപ്പൂരിൽ നിന്നുമുള്ള പ്രതിരോധനിരക്കാരൻ ഷൊയബ് അക്തറുമായി കരാറിൽ ഒപ്പുവച്ചു. കഴിഞ്ഞ വർഷം നെറോക്ക എഫ്.സിക്കായി 10 മത്സരങ്ങളിൽ കളിച്ചു. വളർന്നു വരുന്ന പ്രധിരോധ നിരക്കാരനാണ് ഷൊയബ്. ലെഫ്റ്റ് ബാക്കുമായ് കളിപ്പിക്കാം. "യുവ താരങ്ങൾക്കു ഗോകുലം വളരെയധികം അവസരങ്ങൾ കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് ഗോകുലത്തിൽ ചേരുന്നത്. ഐ ലീഗിലും എ എഫ് സി കപ്പിലും നല്ല പ്രകടനം കാഴ്ചവെയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ," ഷൊയബ് പറഞ്ഞു.