phone

തിരുവല്ല: കൊവിഡ് മഹാമാരി കാലത്ത് പഠനം മുടങ്ങാതിരിക്കാൻ സ്‌നേഹ സമ്മാനവുമായി ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി. ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ സ്മാർട്ട് ഫോണും, മറ്റ് പഠനോപകരണങ്ങളും അർഹരായ വിദ്യാർത്ഥികൾക്ക് കൈമാറി.

സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ടോബി ജോയ് വിദ്യാർത്ഥിയുടെ മാതാവിന് സ്‌മാർട്ഫോൺ കൈമാറി. പഠനോപകരണങ്ങൾ ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് റിജോ വള്ളംകുളം കൈമാറി. എബിൻ വർഗീസ് കോശി, ജിബിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.