jj

നമ്മുടെ പറമ്പുകളിൽ അധികം ശ്രദ്ധക്കപ്പെടാതെ സുലഭമായി വളരുന്ന ഒരു കിഴങ്ങുവർഗമാണ് ചേമ്പ്. ചേമ്പിന്റെ ഇലയും തണ്ടും പോഷകങ്ങളാൽ സമൃദ്ധമാണ്. ചേമ്പിലയിൽ പ്രോട്ടീൻ, വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, നാരുകൾ, തയാമിൻ, റൈബോഫ്ളേവിൻ, ഫോളേറ്റ്, മാംഗനീസ്, കോപ്പർ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനത്തിനാവശ്യമായ നാരുകൾ ഉള്ളതിനാൽ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില ഉത്തമമാണ്. ഇതിലെ പൊട്ടാസ്യം ശരീരത്തിന് ഇലക്ട്രോലൈറ്റ് ബാലൻസ് നൽകുന്നു.കൂടാതെ കൊഴുപ്പ് കുറവായതിനാൽ കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുളളവർക്ക് ഭക്ഷണത്തിൽ ചേമ്പില ഉൾപ്പെടുത്താം. ശരീരത്തിലെ ഊർജം നിലനിറുത്താനും നാഡിവ്യവസ്ഥയെ ശക്തിപ്പെടുത്താനും ചർമ കോശങ്ങൾക്ക് പ്രായമേറുന്നത് തടയാനും ചേമ്പില നല്ലതാണ്.