ഹരിപ്പാട്: വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഒരാൾ അറസ്റ്റിൽ. കരുവാറ്റ വടക്ക് തെക്കേമുട്ടിയിൽ സുമീഷ് (34)നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. വീട്ടിലെ അടുക്കളക്കുള്ളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വീടിന് സമീപത്തെ ഷെഡിൽ നിന്നാണ് വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ലോക്ക് ഡൗൺ സമയത്തു വൻതോതിൽ ചാരായ നിർമ്മാണവും വിൽപനയും നടത്തിയതിന് ഇയാളുടെ പേരിൽ നേരത്തെ കേസെടുത്തിട്ടുള്ളതാണ്. പ്രിവന്റീവ് ഓഫീസർ കെ അംബികേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി യു ഷിബു, ആർ ശ്രീജിത്ത്, ഡ്രൈവർ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.