അമ്പലപ്പുഴ: പരസ്പരം അടിയും വെട്ടും നടത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പുന്നപ്ര തെക്കു പഞ്ചായത്ത് 17-ാം വാർഡ് അറയ്ക്കൽ വീട്ടിൽ ഡിക്സൺ (23), അറയ്ക്കൽ സഞ്ജു (27), പൊള്ളയിൽ ജോൺസൺ (24), അറയ്ക്കൽ അലൻ (26), കറുകപ്പറമ്പിൽ അപ്പു എന്ന വിൽസൺ (24) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 13 ന് രാത്രി 11 ഓടെ സിന്ധൂര ജംഗ്ഷനു സമീപം പളളിപ്പറമ്പിൽ മിഥുനെ (26) സമീപവാസിയായ കറുകപ്പറമ്പിൽ അനിൽ (25) വീട്ടിൽ കയറി വെട്ടിയിരുന്നു. തലയ്ക്കു പരിക്കേറ്റ മിഥുൻ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്.
തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടോടെ മിഥുന്റെ സുഹൃത്തുക്കളായ 5 പേർ ചേർന്ന് വീടുകയറി അനിലിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അനിലും ആശുപത്രിയിലാണ്. എസ്.ഐ സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐ ഗോപൻ, എ.എസ്.ഐ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ പല സ്ഥലങ്ങളിൽ നിന്നായി അറസ്റ്റു ചെയ്തത്.