shanaka

കൊ​ളം​ബോ​:​ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ ​ഏ​ക​ദി​ന,​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​ക​ളി​ൽ​ ​പ​രി​ക്കേറ്റ ​ക്യാ​പ്ട​നും​ ​വി​ക്ക​റ്റ് കീ​പ്പ​ർ​ ​ബാ​റ്റ്‌​സ്മാ​നു​മാ​യ​ ​കു​ശാ​ൽ​ ​പെ​രേ​ര​യ്ക്ക് ​പ​ക​രം​ ​ഡസു​ൻ​ ​ഷ​നാ​ക​ ​ശ്രീ​ല​ങ്ക​യെ​ ​ന​യി​ക്കും.​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​വ​ല​ത് ​തോ​ളി​ന് ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​കു​ശാ​ലി​നെ​ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ ​പ​രി​മി​ത​ ​ഓ​വ​ർ​ ​പ​ര​മ്പ​ര​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ​ശ്രീ​ല​ങ്ക​ൻ​ ​ക്രി​ക്ക​റ്റ് ബോ​ർ​ഡ് ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​ക​ണ​ങ്കാ​ലി​ന് ​പ​രി​ക്കേ​റ്റ​ ​പേ​സ​ർ​ ​ബി​നു​ര​ ​ഫെ​ർ​ണാ​ണ്ടോ​യ്ക്ക് ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​ ​ന​ഷ്ട​മാ​കു​മെ​ന്നും​ ​ല​ങ്ക​ൻ​ ​ക്രി​ക്ക​റ്റ് ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.​

​ക​ഴി​ഞ്ഞ​ ​മേ​യി​ലാ​ണ് ​കു​ശാ​ൽ​ ​ശ്രീ​ല​ങ്ക​ൻ​ ​പ​രി​മി​ത​ ​ഓ​വ​ർ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​നാ​യ​ക​ ​സ്ഥാ​നം​ ​ഏറ്റെ​ടു​ക്കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​ക​ളി​ച്ച​ ​മൂ​ന്ന് ​പ​ര​മ്പ​ര​ക​ളി​ലും​ ​ശ്രീ​ല​ങ്ക​ ​തോ​റ്റി​രു​ന്നു.​ ​ഇം​ഗ്ല​ണ്ടി​ൽ​ ​വ​ച്ച് ​ബ​യോ​ ​ബ​ബി​ൾ​ ​പ്രോ​ട്ടോ​ക്ക​ൾ​ ​ലം​ഘി​ച്ച​തി​ന് ​നി​രോ​ഷ​ൻ​ ​ഡി​ക്ക്‌​വെ​ല്ല​ ​സ​സ്പെ​ൻ​ഷ​നി​ലാ​യ​തി​നാ​ൽ​ ​യു​വ​ ​വി​ക്കറ്റ് ​കീ​പ്പ​ർ​മാ​രാ​യ​ ​മി​നോ​ദ് ​ബ​നു​ക​യേ​യും​ ​ല​ഹി​രു​ ​ഉ​ദാ​ര​യേ​യും​ ​ല​ങ്ക​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​യും​ ​ശ്രീ​ല​ങ്ക​യും​ ​ത​മ്മ​ലു​ള്ള​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​മ​ത്സ​രം​ ​നാ​ളെ​ ​ന​ട​ക്കും.