ജയ്‌ഹോ 'എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് വ്യാഴാഴ്ച്ച കൊച്ചിയിലെ ജയ്‌ഹോ ആസ്ഥാനത്ത് തുടക്കമായി. .
സംവിധായകൻ ജോഷിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.രൺജി പണിക്കർ, ബെന്നി.പി.നായരമ്പലം, അജു വർഗീസ്, അന്നാ ബെൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.സിനിമകളും ഹ്രസ്വചിത്രങ്ങളും വെബ് സീരിസുകളും മ്യൂസിക്ക് ആൽബങ്ങളും ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുമെന്ന് ജയ് ഹോപ്ലാറ്റ്‌ഫോമിന്റെ മുഖ്യ സാരഥിയായ നിർമ്മാതാവ് ജീവൻ നാസർ പറഞ്ഞു.