boche

തൃശൂർ: ഫുട്ബോൾ ഇതിഹാസം മറഡോണയെ കുറിച്ച് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിന്റെ വെളിപ്പെടുത്തലുകൾ 'ഡീഗോ അർമാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11" എന്ന പേരിൽ പുസ്‌തകമാകുന്നു. ബോണി തോമസ് രചിച്ച പുസ്തകം പുറത്തിറക്കുന്നത് ഡി.സി. ബുക്ക്‌സ് ആണ്. പുസ്‌തകത്തിന്റെ പ്രകാശനം തൃശൂരിൽ നടന്ന ചടങ്ങിൽ ആനപ്പുറത്തുവച്ച് ആദ്യകോപ്പി ഫുട്‌ബോൾ താരം ഐ.എം. വിജയന് നൽകി ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു. ചലച്ചിത്ര താരം വി.കെ. ശ്രീരാമൻ മുഖ്യാതിഥി ആയിരുന്നു. വിവാദങ്ങൾ നിറഞ്ഞ മറഡോണയുടെ ജീവിതത്തിലെ കാണാപ്പുറങ്ങളാണ് ബോബി വെളിപ്പെടുത്തുന്നത്. ബുക്കിന് വില 150 രൂപ.