joy-alukkas

ആലപ്പുഴ: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എടത്വ മഹാ ജൂബിലി മെമ്മോറിയൽ ഹോസ്‌പിറ്റലിന് ഐ.സി.യു ബെഡ് സംഭാവന നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ ബെഡ് ആശുപത്രിക്ക് കൈമാറി. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അസിസ്‌റ്റന്റ് ചീഫ് കോ-ഓർഡിനേറ്റർ ടി.എ. ജോർജ്, സിസ്‌റ്റർ ജോസി മരിയ, സിസ്‌റ്റർ ലീമ റോസ്, തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൽ വി. റാഫേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.