kariour

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ടുപേരെകൂടി പൊലീസ് അറസ്റ്റുചെയ്തു. കരിപ്പൂർ സ്വദേശി സജി മോൻ, കൊടുവള്ളി സ്വദേശി മുനവറലി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് കൂടത്തായി സ്വദേശി കുന്നംവള്ളി വീട്ടിൽ ശിഹാബിനെ ഇന്നലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന മുഖ്യ പ്രതിയാണ് ശിഹാബ്. താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തിൽ നിന്നുമാണ് ശിഹാബിനെ പൊലീസ് പിടികൂടിയത്.