chanu

ടോ​ക്കി​യോ​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും​ ​ഒ​ളി​മ്പി​ക്സി​നാ​യി​ ​അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു​ ​ജ​പ്പാ​ൻ.​ ​ടോ​ക്കി​യോ​യി​ൽ​ ​വീ​ണ്ടും​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കൂ​ടി​യെ​ങ്കി​ലും​ ​അ​തൊ​ന്നും​ ​ഒ​ളി​മ്പി​ക്സി​നെ​ ​ബാ​ധി​ക്കാ​തി​രി​ക്കാ​ൻ​ ​കി​ണ​ഞ്ഞു​ ​പ​രി​ശ്ര​മി​ക്കു​ക​യാ​ണ് ​സം​ഘാ​ട​ക​ർ.

ഉ​ഗാ​ണ്ട​ ​താ​ര​ത്തെ​
​കാൺമാ​നി​ല്ല

അ​തി​നി​ടെ​ ​സം​ഘാ​ട​ക​രെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ​ഉ​ഗാ​ണ്ട​യു​ടെ​ 20​കാ​ര​നാ​യ​ ​വെ​യ്റ്റ് ​ലി​ഫ്‌​ടിം​ഗ് ​താ​രം​ ​ജൂ​ലി​യ​സ് ​സെ​ക്കി​റ്റ​ലോ​ക്ക​യു​ടെ​ ​തി​രോ​ധാ​നം.​ ​ഇ​സു​മി​സാ​നോ​യി​ൽ​ ​ഉ​ഗാ​ണ്ട​ൻ​ ​ടീം​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​ജൂ​ലി​യ​സി​നെ​ ​കാ​ണാ​താ​യ​ത്.​ ​ഒ​ളി​മ്പി​ക്സ് ​സം​ഘ​ത്തി​നൊ​പ്പം​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ക​യാ​യി​രു​ന്ന​ ​ജൂ​ലി​യ​സ് ​ത​നി​ക്ക് ​ഒ​ളി​മ്പി​ക്സി​ൽ​ ​മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്ന​ ​അ​റി​യി​പ്പ് ​ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​മു​ങ്ങി​യ​ത്.​ ​ക്വാ​ട്ട​ ​സി​സ്റ്റം​ ​അ​നു​സ​രി​ച്ച് ​ജൂ​ലി​യ​സ് ​ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​കൊ​റോ​ണ​ ​ടെ​സ്റ്റി​നും​ ​വി​ധേ​യ​നാ​കാ​തെ​യാ​ണ് ​ക​ട​ന്നി​രി​ക്കു​ന്ന​ത്.​ ​ജൂ​ലി​യ​സി​നാ​യു​ള്ള​ ​തി​രി​ച്ചി​ൽ​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ജോ​ക്കോ​ ​വ​രും​ ​
കെ​ർ​ബ​റി​ല്ല

ടെ​ന്നീ​സി​ൽ​ ​നി​ല​വി​ൽ​ ​സു​വ​ർ​ണ​ ​കു​തി​പ്പ് ​ന​ട​ത്തു​ന്ന​ ​സെ​ർ​ബി​യ​ൻ​ ​സൂ​പ്പ​ർ​താ​രം​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ച് ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​ജ​ർ​മ്മ​ൻ​ ​താ​രം​ ​ആ​ഞ്ജ​ലി​ക്ക് ​കെ​ർ​ബ​ർ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​നി​ന്ന് ​പി​ന്മാ​റു​ക​യാ​ണെ​ന്ന് ​അ​റി​യി​ച്ചു.​ ​ശ​രീ​ര​ത്തി​ന് ​വി​ശ്ര​മം​ ​ആ​വ​ശ്യ​മാ​യ​തി​നാ​ൽ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​നി​ന്ന് ​പി​ന്മാ​റു​ക​യാ​ണെ​ന്ന് ​ത​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​കെ​ർ​ബ​ർ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ 2016​ ​ൽ​ ​റി​യോ​യി​ൽ​ ​വെ​ള്ളി​മെ​ഡ​ൽ​ ​നേ​ടി​യ​ ​താ​ര​മാ​ണ് ​കെർ​ബ​ർ.​ ​റോ​ജ​ർ​ ​ഫെ​ഡ​റ​ർ,​ ​റാ​ഫേ​ൽ​ ​ന​ദാ​ൽ,​ ​ഡൊ​മി​നി​ക് ​തീം,​ ​സെ​റീ​ന​ ​വി​ല്യം​സ്,​ ​സി​മോ​ണ​ ​ഹാ​ലെ​പ് ​തു​ട​ങ്ങി​യ​വ​ർ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​പി​ന്മാ​റി​യി​രു​ന്നു.
ടെ​ന്നി​സി​ൽ​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളു​ടെ​ ​പി​ന്മാ​റ്റം​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​സ​മു​ത്​ ​നാ​ഗ​ലി​ന് ​അ​നു​ഗ്ര​ഹ​മാ​യി.​ ​പ്ര​മു​ഖർ​ ​പി​ന്മാ​റി​യ​ ​സ്ഥാ​ന​ത്ത് ​സു​മി​തി​ന് ​ഒ​ളി​മ്പി​ക്സി​ൽ​ ​സിം​ഗി​ൾ​സി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു.

ചാനു ടോക്കിയോയിൽ

ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷയായ മീരാബായി ചാനു ടോക്കിയോയിൽ എത്തി. അമേരിക്കിയിലെ പരിശീലനത്തിന് ശേഷം നേരെ ചാനു ടോക്കിയോയിലേക്ക് പോവുകയായിരുന്നു. കോച്ച് വിജയ് ശർമ്മയും സഹ പരിശീലകൻ സന്ദീപ് കുമാറും ചാനുവിനൊപ്പമുണ്ട്. ഇരുപത്തിയാറുകാരിയായ ചാനു 49 കിലോഗ്രാം വിഭാഗത്തിലാണ് മത്സരത്തിനിറങ്ങുന്നത്.