കൊച്ചി: ലോകത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന കമ്പനികളിൽ ആപ്പിളിനെ പിന്നിലാക്കി രണ്ടാംസ്ഥാനം സ്വന്തമാക്കി ചൈനീസ് കമ്പനിയായ ഷവോമി. ഗവേഷണ സ്ഥാപനമായ കാനലിസിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ-ജൂണിൽ 19 ശതമാനം വില്പന വിഹിതവുമായി സാംസംഗ് ഒന്നാമതും 17 ശതമാനവുമായി ഷവോമി രണ്ടാമതുമാണ്; 14 ശതമാനമാണ് ആപ്പിളിന്റെ പങ്ക്. ഏപ്രിൽ-ജൂണിൽ മൊത്തം സ്മാർട്ട്ഫോൺ വില്പന 12 ശതമാനം ഉയർന്നിട്ടുണ്ട്.