atf

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വിമാന ഇന്ധനത്തിന്റെ (എ.ടി.എഫ്) വില വീണ്ടും കൂട്ടി. ന്യൂഡൽഹി വില കിലോ ലിറ്ററിന് 68,262.35 രൂപയിൽ നിന്ന് 69,857.97 രൂപയായാണ് കൂട്ടിയത്. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനം വാങ്ങുന്നതിന് ആയതിനാൽ, ആനുപാതികമായി ടിക്കറ്റ് നിരക്കും ഉയരും. ജനുവരിയിൽ എ.ടി.എഫ് വില 50,000 രൂപയോളമായിരുന്നു.