taliban

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകാൻ പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇവരെ തങ്ങളുടെ പോരാളികളെ കൊണ്ട് ഇവരെ വിവാഹം കഴിച്ച് പാകിസ്ഥാനിലെ വസീറിസ്ഥാനിലേക്ക് കൊണ്ടുപോകാമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടെവച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുമെന്നും ഇവരെ പുനഃസംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളിലെ എല്ലാ ഇമാമുകളും മുല്ലകളും താലിബാൻ പോരാളികളുമായി വിവാഹിതരാകാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മിഷന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ പറയുന്നതായി ദി സൺ റിപ്പോർട്ട് ചെയ്തു. തഖാർ പ്രവിശ്യയിലെ ജില്ലകളിൽ താലിബാൻ പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്ത് പോകുന്നത് വിലക്കിയതായും താടിവളർത്താൻ പുരുഷൻമാരെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

അമേരിക്കൻ സൈന്യം പിന്മാറിയതോടെയാണ് അഫ്ഗാനിസ്ഥാനിൽ 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുള‌ള ശ്രമം താലിബാൻ ശക്തമാക്കിയത്. നിലവിൽ താലിബാന്റെ കൈപ്പിടിയിലുള‌ള രാജ്യത്തെ അതിർത്തി, മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ പ്രധാനമാണ്. ഖത്തറിൽ വച്ച് നടന്ന താലിബാൻ-അഫ്ഗാൻ സർക്കാർ സമാധാനശ്രമം പരാജയപ്പെട്ടതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ രാജ്യത്ത് തർക്കം രൂക്ഷമായത്.