മലപ്പുറം: വിവാഹ വാഗ്ദ്ധാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴയൂർ അഴിഞ്ഞിലം സ്വദേശി പാലായി അർജുൻ (27) ആണ് വാഴക്കാട് പൊലീസിന്റെ പിടിയിലായത്. ഒൻപതാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്.
അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധുവീട്ടിൽവച്ചാണ് അർജുൻ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിയ്‌ക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.