കൊവിഡ് വ്യാപനത്തോടെയാണ് നമ്മുടെ ജീവിതശൈലിയിൽ പലവിധ മാറ്റങ്ങൾ വന്നത്. ഓൺലൈൻ ക്ളാസുകൾ, വർക്ക് ഫ്രം ഹോം, ഓൺലൈൻ വ്യാപാരം തുടങ്ങിയവ സജീവമായത് കൊവിഡിന്റെ വരവോടെയാണ്. ലോക്ക്ഡൗണിനെ തുടർന്ന് വിവാഹത്തിലും വിവാഹസൽക്കാരത്തിലും സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പരമാവധി ആളുകളെ വിളിച്ചുകൂട്ടി ആർഭാടമായി നടത്തിയിരുന്ന വിവാഹങ്ങൾ ഇപ്പോൾ ഔട്ട് ഒഫ് ഫാഷൻ ആയിരിക്കുകയാണ്. വളരെ കുറച്ച് അതിഥികളെ പങ്കെടുപ്പിച്ച് കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വിവാഹം നടത്താൻ കഴിയൂ. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നതും ഒരു വിവാഹ വിശേഷമാണ്. ഇവന്റ് പ്ളാനർ അതിഥികൾക്കായി അയച്ച ക്ഷണക്കത്തിലെ നിയമാവലികൾ കണ്ടവരെല്ലാം അംബരന്നു പോയി.
വിവാഹസ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചടങ്ങിൽ പങ്കെടുക്കുന്നവർ തീർച്ചയായും പാലിച്ചിരിക്കേണ്ട നിയമങ്ങൾ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് ക്ഷണിക്കപ്പെട്ട ഒരാൾ ഈ 'മസ്റ്റ് ഡു ലിസ്റ്റിന്റെ' (പാലിക്കേണ്ട നിയമങ്ങൾ) ചിത്രം റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ക്ഷണിക്കപ്പെട്ട അതിഥികൾ വിവാഹത്തിനെത്തുന്നുണ്ടെന്ന് തീർച്ചപ്പെടുത്താനാണ് ഇങ്ങനെ ഒരു ആശയം നടപ്പാക്കിയതെന്നാണ് ഇവന്റ് മാനേജ്മെന്റ് ടീം പറയുന്നത്. എന്തായാലും ക്ഷണക്കത്തിലെ വിചിത്ര നിയമങ്ങൾ എന്തൊക്കയാണെന്ന് നോക്കാം...
സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത്രയും നിയമങ്ങളുള്ള കല്യാണം ബഹിഷ്‌കരിക്കുന്നതാണ് നല്ലത് എന്നാണ് പലരുടെയും പ്രതികരണം.