pidikittapulli

'ദർബേ ഗുജേ' എന്ന ക്രൈം കോമഡി ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ജിഷ്‌ണു ശ്രീകണ്ഠൻ ചലച്ചിത്ര സംവിധാന രംഗത്തേക്ക്. സണ്ണി വെയ്ൻ, അഹാനാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'പിടികിട്ടാപ്പുള‌ളി'യിലൂടെയാണ് ജിഷ്‌ണുവിന്റെ സംവിധാന അരങ്ങേറ്റം. ശ്രീഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുമേഷ് വി റോബിനാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വ്യത്യസ്‌തമായ കഥയാണ് 'പിടികിട്ടാപുള‌ളി'യുടേത്. ഒരാളെ ആളുമാറി തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. ക്രൈം കോമഡി വിഭാഗത്തിൽ പെട്ട ചിത്രമാകും ഇത്. മേജർ രവി, അനൂപ് രമേശ്, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.

അജോയ് സാമുവലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതസംവിധാനം പി.എസ് ജയഹരി. ഗാനരചന മനു മഞ്ജിത്ത്,വിനായ് ശശികുമാർ. രാകേഷ്.കെ രാജൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ, എം.എസ് നിതിൻ ദാസ് അസോസിയേറ്റ് ഡയറക്‌ടർ.