pc-george

എൽഡിഎഫിലെ തന്റെ ചാരന്മാരാണ് കെ എം മാണിയ്ക്ക് ബഡ്ജറ്റ് അവതരിപ്പിക്കാൻ അവസരമൊരുക്കിയതെന്ന് മുൻ ചീഫ് വിപ്പ് പിസി ജോർജ്. കൃത്യമായ ഓപ്പറേഷനിലൂടെയാണ് ഇത് നടന്നതെന്നും, അന്ന് താനും, ഉമ്മൻചാണ്ടി, മാണി, ചെന്നിത്തല എന്നവരും മാത്രമേ ഈ വിവരം അറിഞ്ഞിരുന്നുള്ളുവെന്നും പി സി ജോർജ് പറഞ്ഞു.

തലേന്ന് രാത്രി തന്നെ ആരുമറിയാതെ കറുത്ത കാറിൽ മഫ്‌ലർ തലയിൽ കെട്ടി കെ എം മാണി നിയമസഭയിൽ എത്തി. അന്ന് അവിടെ താമസിച്ചു. സി പി എം വലിയ ആസൂത്രണം നടത്തിയിരുന്നു. എന്നാൽ സി പി എമ്മിലും സിപിഐയിലും തനിക്ക് ചാരന്മാർ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ആ ചാരന്മാർ എന്ന് പി സി ജോർജ് വെളിപ്പെടുത്തിയിട്ടില്ല. അവരുടെ പേര് പറയാൻ സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിസി ജോർജ്.