രാമായണ മാസാചരണത്തിന് തുടക്കമായി. മനുഷ്യമനസ്സിലെ തിൻമയെ ഇല്ലാതാക്കാനും നൻമയെ കണ്ടെത്താനും രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. ഇനിയുള്ള ദിവസങ്ങൾ ഹൈന്ദവ ഭവനങ്ങളിൽ രാമായണ പാരായണവും ഉണ്ടാകും. മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ കർക്കിട മാസത്തെ വരവേറ്റു. കൊറോണ മഹാമാരി കാലത്ത് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസമെന്ന് മോഹൻലാൽ പറഞ്ഞു. അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ രാമായണപാരായണത്തിലൂടെ സാധിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.
ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. 'ആത്മജ്ഞാനത്തിന്റെ തിരികൊളുത്തി, അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു.
ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം." മോഹൻലാലിന്റെ വാക്കുകൾ.