പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാൽ ജീവിതത്തിൽ ചെറിയൊരു പ്രശ്‌നം വരുമ്പോൾ തന്നെ തകർന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലരാകട്ടെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നു. എല്ലാം നഷ്‌ടപ്പെട്ടു, തനിക്ക് ആരുമില്ല എന്ന തോന്നലാണ് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
രോഗം വന്നാൽ അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി സ്‌പെഷ്യലൈസ്‌ഡ് ഡോക്‌ടർമാരെ കാണും. അതുപോലെ ജീവിതത്തിൽ പ്രശ്‌നങ്ങൾ വന്നാൽ ഗൈഡൻസ് നൽകാൻ നമ്മൾ ഒരാളുടെ സാമിപ്യം ആഗ്രഹിക്കും.
ഇവയൊന്നും ഒരാൾക്ക് പെട്ടെന്ന് പറ്റിയെന്ന് വരില്ല. അവിടെയാണ് ആരുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടാക്കുന്ന ഡോക്‌ടർ പ്രവീൺ റാണയുടെ വാക്കുകൾക്കായി മലയാളികൾ കാതോർക്കുന്നത്. സെയിഫ് ആൻഡ് സ്‌ട്രോംഗ് കൺസൾട്ടൻസിയുടെ അമരക്കാരനാണ് നടനും നിർമ്മാതാവും സംവിധായകനുമായ ഡോക്‌ടർ പ്രവീൺ റാണ. അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ലൈഫ് ഡോക്‌ടർ എന്ന കൗമുദി ടി വിയുടെ പരിപാടി ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
'എങ്ങനെ സ്ത്രീകൾക്ക് സുരക്ഷിതമാകാം'എന്നതിനെക്കുറിച്ചാണ് കഴിഞ്ഞ ഏപ്പിസോഡിൽ ഡോക്ടർ പറഞ്ഞത്. ഇത് മുമ്പ് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ പല പ്രശ്‌നങ്ങളും ജീവിതത്തിൽ തരണം ചെയ്യാൻ സാധിച്ചേനെ എന്നായിരുന്നു ഒരു പ്രേക്ഷക അഭിപ്രായപ്പെട്ടത്.
'എങ്ങനെ ഇന്ത്യയെ ലോകത്തിന് മുന്നിൽ നമ്പർ വണ്ണാക്കാം', ' ഒരു രൂപയെ എങ്ങനെ ഡോളറിന് സമാനമാക്കാം' തുടങ്ങിയ ഏപ്പിസോഡുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ലൈഫ് ഡോക്‌ടറിന്‍റെ ഓരോ എപ്പിസോഡും കാണാനായി കാത്തിരിക്കുന്നത്.