-karnataka-chief-minister

ബംഗളൂരു: പാർട്ടി നേതാക്കൾ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ ഇക്കാര്യം പറഞ്ഞതായാണ് വിവരം.

അതേസമയം,​ ഇന്നലെ ഡൽഹിയിൽ ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ യെദിയൂരപ്പ ഉപാധി വച്ചെന്നും അറിയുന്നു.

രണ്ടുമക്കൾക്കും ഉചിതമായ സ്ഥാനം പാർട്ടിയിലോ സർക്കാരിലോ നൽകണമെന്നാണ് ഉപാധി. നേരത്തെ യെദിയൂരപ്പ ആവശ്യപ്പെട്ടതുപ്രകാരം, കർണാടക എം.പിയായ ശോഭ കരന്ത്ലാജെയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു.

യെദിയൂരപ്പയ്ക്ക് ഗവർണർസ്ഥാനം വാഗ്ദാനം ചെയ്തതെന്നും റിപ്പോർട്ടുണ്ട്. 2019 ജൂലായ് 24നാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. ഈ മാസം 24ന് രണ്ടുവർഷം തികയും. അന്ന് രാജിവച്ച് മറ്റൊരാൾക്കു വേണ്ടി അദ്ദേഹം വഴിമാറുമെന്നാണ് സൂചന. യെദിയൂരപ്പയ്ക്കൊപ്പം മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡൽഹിയിലെത്തിയിരുന്നു.