india

ഇന്ത്യ - ശ്രീലങ്ക ഒന്നാം ഏകദിനം ഇന്ന്

കൊ​ളം​ബോ​:​ ​ഇ​ന്ത്യ​ ​ശ്രീ​ല​ങ്ക​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​മ​ത്സ​രം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​കൊ​ളം​ബോ​യി​ലെ​ ​പ്രേ​മ​ദാ​സ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​വൈ​കി​ട്ട് ​മൂ​ന്നു​മു​ത​ലാ​ണ് ​മ​ത്സ​രം.
വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​റി​ഷ​ഭ് ​പ​ന്തും​ ​ജ​സ്പ്രീ​ത് ​ബും​ര​യു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​സീ​നി​യേ​ഴ്സ് ​ഇം​ഗ്ല​ണ്ടി​ൽ​ ​ടെ​സ്റ്റ് ​പ​ര്യ​ട​ന​ത്തി​ൽ​ ​ആ​യ​തി​നാ​ൽ​ ​രാ​ഹു​ൽ​ ​ദ്രാ​വി​ഡ് ​എ​ന്ന​ ​ബു​ദ്ധി​മാ​നാ​യ​ ​പ​രി​ശീ​ല​ക​ന്റെ​ ​കീ​ഴി​ൽ​ ​ശി​ഖ​ർ​ ​ധ​വാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ലു​ൾ​പ്പെ​ടെ​ ​സ്ഥാ​നം​ ​പ്രീ​തീ​ക്ഷി​ക്കു​ന്ന​ ​ഒ​രു​പി​ടി​ ​ചെ​റു​പ്പ​ക്കാ​ർ​ക്ക് ​ക​ഴി​വ് ​തെ​ളി​യി​ക്കാ​നു​ള്ള​ ​വേ​ദി​യാ​ണി​ത്.​ ​ചി​ല​ർ​ക്ക് ​സ്ഥാ​നം​ ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും.
പ​ല​രും​ ​ഇ​തി​ന​കം​ ​ത​ന്നെ​ ​പ്ര​തി​ഭ​യു​ടെ​ ​തി​ള​ക്കം​ ​കാ​ട്ടി​ത്ത​ന്ന​വ​രാ​ണ്.​ ​അ​വ​സാ​ന​ ​പ​തി​നൊ​ന്നി​ൽ​ ​ആ​രെ​യൊ​ക്കെ​ ​ഉ​ൾ​പ്പെ​ടു​ത്തും​ ​എ​ന്ന​താ​ണ് ​ദ്രാ​വി​ഡി​ന് ​മു​ന്നി​ലെ​ ​വ​ലി​യ​ ​ടാ​സ്ക്.പ്രി​ഥ്വി​ ​ഷാ​യും​ ​പാ​ണ്ഡ്യ​ ​സ​ഹോ​ദ​ര​ൻ​മാ​രും,​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​സൂ​ര്യ​കു​മാ​റും​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണു​മു​ൾ​പ്പെ​ടെ​ ​അ​വ​സ​രം​ ​കാ​ത്ത് ​നി​ര​വ​ധി​പ്പേ​രാ​ണ് ​കാ​ത്തു​ ​നി​ൽ​ക്കു​ന്ന​ത്.​ ​ര​ണ്ടാം​ ​നി​ര​ ​ടീ​മെ​ന്ന് ​ത​ത്വ​ത്തി​ൽ​ ​പ​റ​യാ​മെ​ങ്കി​ലും​ ​ഏ​ത് ​ടീ​മി​ന്റെ​യും​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ക​ളി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​താ​ര​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​ൻ​ ​സം​ഘ​ത്തി​ലു​ള്ള​ത്.
എ​ന്നാ​ൽ​ ​ആ​കെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ് ​ശ്രീ​ല​ങ്ക.​ ​കൊ​വി​ഡും​ ​നാ​യ​ക​ൻ​ ​കു​ശാ​ൽ​ ​പെ​രേ​യു​ടെ​ ​പ​രി​ക്കും​ ​ഒ​രു​ ​വ​ശ​ത്ത്.​ ​ബോ​ർ​ഡും​ ​താ​ര​ങ്ങ​ളും​ ​ത​മ്മി​ൽ​ ​കരാ​റി​നെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ങ്ങ​ൾ​ ​മ​റു​വ​ശ​ത്ത്.​ ​ആ​കെ​ ​കു​ഴ​ഞ്ഞു​ ​മ​റി​ഞ്ഞ​ ​അ​വ​സ്ഥ​യി​ലാ​ണ് ​ല​ങ്ക​ ​ഇ​ന്ത്യ​ക്കെ​തി​രെ​ ​പാ​ഡ് ​കെ​ട്ടു​ന്ന​ത്.
മി​ന്നി​ത്തി​ള​ങ്ങാൻ
ധ​വാ​നൊ​പ്പം​ ​ഓ​പ്പ​ണിം​ഗ് ​സ്ഥാ​ന​ത്തേ​ക്ക് ​പ്രി​ഥ്വി​ ​ഷാ​യെ​ ​ത​ന്നെ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ​ഇ​ന്ത്യ​ൻ​ ​ടീം​ ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​തി​ന​കം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഭാ​വി​ ​വാ​ഗ്ദാ​ന​മാ​യി​ ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ ​പ്രി​ഥ്വി​ ​മോ​ശം​ ​ഫോ​മി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​പ്പെ​ട്ടെ​ങ്കി​ലും​ ​തു​ട​ർ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​ത​ല​ത്തി​ലും​ ​ഐ.​പി.​എ​ല്ലി​ലും​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന് ​കൂ​ടു​ത​ൽ​ ​അ​വ​സ​രം​ ​ന​ൽ​കു​ക​യെ​ന്ന​തി​നാ​കും​ ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന.​ ​മറ്റൊരു ഓപ്പണർ ​മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​ ​ദേ​വ് ​ദ​ത്ത് ​പ​ടി​ക്ക​ൽ​ ​പു​റ​ത്തി​രി​ക്കേ​ണ്ടി​ ​വ​രും.​ ​പെ​ർ​ഫെ​ക്ട് ​ഓ​ൾ​ ​റൗ​ണ്ട​റാ​യ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ ​പ​രി​ക്കി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​നി​ന്നു​അ​ള​ ​തി​രി​ച്ചു​വ​ര​വി​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ബൗ​ൾ​ ​ചെ​യ്യാ​ൻ​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ദ്ദേ​ഹം​ ​പൂ​ർ​ണ​മാ​യും​ ​ഫിറ്റല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ല​ങ്ക​യി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​അ​ദ്ദേ​ഹം​ ​ബൗ​ൾ​ ​ചെ​യ്യു​ന്നു​ണ്ടെ​ന്ന​ത് ​ശു​ഭ​സൂ​ച​ന​യാ​ണ്.​ ​വി​ക്ക​റ്റി​ന് ​പി​ന്നി​ൽ​ ​ഇ​ഷാ​ൻ​ ​കി​ഷ​ന് ​ത​ന്നെ​യാ​ണ് ​പ്ര​ധാ​ന​ ​പ​രി​ഗ​ണ​ന​യെ​ന്നാ​ണ് ​വി​വ​രം.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ഇ​ന്ന് ​സ​ഞ്ജു​ ​പു​റ​ത്തി​രി​ക്കേ​ണ്ടി​ ​വ​രും.​ ​സൂ​ര്യ​കു​മാ​റും​ ​മ​നീ​ഷ് ​പാ​ണ്ഡെ​യും​ ​ഉ​ള്ള​തി​നാ​ൽ​ ​ബാ​റ്റ്സ‌്മാ​ൻ​ ​മാ​ത്ര​മാ​യി​ ​സ​ഞ്ജു​ ​ടീ​മി​ലു​ൾ​പ്പെ​ട്ടേ​ക്കി​ല്ല.
സാ​ദ്ധ്യ​താ​ ​ടീം​:​ധവാ​ൻ,​​​ ​ഷാ,​​​ ​സൂ​ര്യ​കു​മാ​ർ,​​​മ​നീ​ഷ്,​​​ ​ഇ​ഷാ​ൻ,​​​ഹാ​ർ​ദ്ദി​ക്,​​​ക്രു​നാ​ൽ,​​​ഭു​വ​നേ​ശ്വ​ർ,​​​സെ​യ്നി​/​ദീ​പ​ക് ​ച​ഹ​ർ,​​​ ​കു​ൽ​ദീ​പ്/​വ​രു​ൺ​/​രാ​ഹു​ൽ,​​​ ​ച​ഹൽ
ഉ​യി​ർ​ത്തെ​ണീ​ക്കാൻ
പ്രശ്നങ്ങൾക്ക് നടുവിലാ​ണ് ​ല​ങ്ക​ൻ​ ​ടീം.​ ​ഏ​ക​ദി​ന,​​​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​അ​വ​ർ​ക്ക് ​ഇ​ത്ത​വ​ണ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ക​ളി​ക്കാ​ൻ​ ​യോ​ഗ്യ​താ​ ​മ​ത്സ​രം​ ​ക​ളി​ക്കേ​ണ്ട​ ​അ​വ​സ്ഥ​യാ​ണ്.​ ​ഇ​ന്ത്യ​യു​ടെ​ ​ര​ണ്ടാം​നി​ര​ക്കെ​തി​രെ​ ​ക​ളി​ക്കേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​ണ് ​ല​ങ്ക​ൻ​ ​ടീ​മെ​ന്ന് ​അ​വ​രു​ടെ​ ​ഇ​തി​ഹാ​സ​ ​നാ​യ​ക​ൻ​ ​അ​ർ​ജു​ന​ ​ര​ണ​തു​ഗെ​ ​വ​രെ​ ​ക​ഴ​ഞ്ഞ​യി​ടെ​ ​പ​രി​ഹ​സി​ച്ചി​രു​ന്നു.​
​മാ​ത്യൂ​സി​നെ​ ​പോ​ലെ​യു​ള്ള​ ​സീ​നി​യേ​ഴ്സ് ​മാ​നേ​ജ്‌മെ​ന്റു​മാ​യി​ ​ഉ​ട​ക്കി​ ​ടീ​മി​ൽ​ ​നി​ന്നു​ ​വി​ട്ടു​ ​നി​ൽ​ക്കു​ന്നു.​ ​പ​രി​ക്കേറ്റ​ ​ക്യാ​പ്ട​ൻ​ ​കു​ശാ​ൽ​ ​പെ​രേ​ര​യ്ക്ക് ​പ​ക​രം​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഡ​സു​ൻ​ ​ഷ​നാ​ക​യെ​ ​ക്യാ​പ്ട​നാ​ക്കി​യി​രി​ക്കു​ക​യാ​ണ​വ​ർ.​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ബ​യോ​ബ​ബി​ൾ​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ച​ ​നി​രോ​ഷ​ൻ​ ​ഡി​ക്‌​വെ​ല്ല​യും​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​മി​നോ​ദ് ​ഭ​നു​ക​യാ​യി​രി​ക്കും​ ​വി​ക്ക​റ്റ് ​കീ​പ്പ​റു​ടെ​ ​റോ​ളി​ൽ.
സാ​ദ്ധ്യ​താ​ ​ടീം​:​അ​വി​ഷ്ക,​​​നി​സ്സ​ൻ​ക,​​​ ​ഭ​നു​ക,​​​ധ​ന​ഞ്ജ​യ,​​​ഭ​നു​ക​ ​രാ​ജ​പ​ക്‌​സെ,​​​ ​ഷ​ന​ക,​​​ഹ​സ​ര​ങ്ക,​​​ഉ​ഡാ​ന,​​​സ​ൻ​ഡാ​ക​ൻ,​​​ച​മീ​ര,​​​ര​ജി​ത.

2012ന് ശേഷം ശ്രീലങ്കയിൽ ഇന്ത്യ ഏകദിനത്തിൽ തോറ്രിട്ടില്ല. അവസാനം പര്യടനം നടത്തിയത് 2017ൽ.

ഏകദിനത്തിൽ 6000 റൺസ് തികയ്ക്കാൻ ധവാന് 23 റൺസ് കൂടിമതി