തിരുവനന്തപുരം: കൊവിഡ് നിയന്ത്രണണങ്ങളുടെ ഭാഗമായി കേരള സർക്കാർ കടകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കിയിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. കച്ചവട സ്ഥാപനങ്ങളിലെ തിരക്കൊഴിവാക്കാൻ നമസ്കാര സമയം കൂടി കച്ചവടം ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ് സൗദി രാജാവ്.
ഇവിടെ തിരക്കു കൂട്ടാൻ കാറ്റഗറിക്കനുസരിച്ച് കച്ചവട സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ് കേരള സഖാവ്. ഓരോ സമൂഹങ്ങൾക്കും അവരർഹിക്കുന്ന ഭരണാധികാരികളെയല്ലേ കിട്ടുക. അനുഭവിക്കുക തന്നെ എന്നും അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
കെ.പി. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമസ്കാര സമയത്ത് നമസ്ക്കരിക്കാതെ റോഡുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും, കടയടക്കാത്തവരെയും മതകാര്യ പോലീസ് വന്നു പിടികൂടുന്ന സൗദിയിൽപ്പോലും കോവിഡ് കാരണം ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കച്ചവട സ്ഥാപനങ്ങളിലെ തിരക്കൊഴിവാക്കാൻ നമസ്കാര സമയം കൂടി കച്ചവടം ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ് സൗദി രാജാവ്.
ഇവിടെ തിരക്കു കൂട്ടാൻ കാറ്റഗറിക്കനുസരിച്ച് കച്ചവട സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ് കേരള സഖാവ്..! ഓരോ സമൂഹങ്ങൾക്കും അവരർഹിക്കുന്ന ഭരണാധികാരികളെയല്ലേ കിട്ടുക. അനുഭവിക്കുക തന്നെ.