olympics

ടോ​ക്കി​യോ​:​ ​സം​ഘാ​ട​ക​രെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സ് ​വി​ല്ലേ​ജി​ൽ​ ​ആ​ദ്യ​മാ​യി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​വി​ദേ​ശി​യാ​യ​ ​ആ​ളാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​കൊ​വി​ഡ് ​ടെ​സ്റ്റി​ൽ​ ​പോ​സിറ്റീവാ​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും​ ​ഗെയിംസ് ​വി​ല്ലേ​ജി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​കൊ​വി​ഡ് ​കേ​സാ​ണി​തെ​ന്നും​ ​ഒ​ളി​മ്പി​ക്സ് ​സം​ഘാ​ട​ക​ ​സ​മി​തി​യു​ടെ​ ​വ​ക്താ​വ് ​മ​സ​ ​ട​ക്കാ​യ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ​രി​ഭ്ര​മി​ക്കാ​നി​ല്ലെ​ന്നും​ ​എ​ല്ലാ​ദി​വ​സ​വും​ ​വി​ല്ലേ​ജി​ൽ​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​പോ​സി​റ്റീവാ​കു​ന്ന​വ​രെ​ ​ഉ​ട​ൻ​ ​ഐ​സൊ​ലേ​ഷ​നി​ലാ​ക്കു​മെ​ന്നും​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സ് ​സി.​ഇ.​ഒ​ ​തോ​ഷി​റോ​ ​മൂ​ട്ടോ​യും​ ​പ​റ​ഞ്ഞു.

അ​തേ​സ​മ​യം​ ​ജ​പ്പാ​നി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ഒ​ളി​മ്പി​ക്സി​ന് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കി​ ​മു​ന്നോ​ട്ട് ​വ​ര​ണ​മെ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​തോ​മ​സ് ​ബ​ക്ക് ​ആ​ഹ്വാം​ ​ചെ​യ്തു.​അ​ദ്ദേ​ഹം​ ​ജ​പ്പാ​നി​ലെ​ത്തി​യ​പ്പോ​ൾ​ ​മു​ത​ൽ​ ​ഒ​ളി​മ്പി​ക്സ് ​ന​ട​ത്ത​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഉ​യ​രു​ന്നു​ണ്ട്.
ജ​പ്പാ​നീ​സ് ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​യോ​ഷി​ഡെ​ ​സു​ഗ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​ഇ​ന്ന് ​ബ​ക്ക് ​കാ​ണും.

ഇന്ത്യൻ ഷൂട്ടിംഗ് ടീം എത്തി

ടോ​ക്കി​യോ​:​വ​ലി​യ​ ​മെ​ഡ​ൽ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​ഇ​ന്ത്യ​ൻ​ ​ഷൂ​ട്ടിം​ഗ് ​ടീം​ ​ടോ​ക്കി​യോ​യി​ൽ​ ​എ​ത്തി.​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വ​ച്ച് ​എ​ല്ലാ​വ​ർ​ക്കും​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​നെ​ഗറ്റീ​വാ​ണ്.
ടീ​മി​ന് ​ക്വാ​റ​ന്റൈ​ൻ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​സം​ഘാ​ട​ക​ർ​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​നാ​ളെ​ ​മു​ത​ൽ​ ​ടീം​ ​അം​ഗ​ങ്ങ​ൾ​ ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും.​ ​ഗെ​യിം​സ് ​വി​ല്ലേ​ജി​ലാ​ണ് ​ടീ​മി​ന്റെ​ ​താ​മ​സം.

ജർമ്മൻ ടീം അംഗത്തെ വംശീയമായി

അധിക്ഷേപിച്ചെന്ന് ആരോപണം

ഒ​ളി​മ്പി​ക്സി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​വാം​അ​പ്പ് ​മ​ത്സ​ര​ത്തി​നി​ടെ​ ​വം​ശീ​യാ​ധി​ക്ഷേ​പം​ ​ഉ​ണ്ടാ​യി​ ​എ​ന്ന് ​ആ​രോ​പി​ച്ച് ​ജ​ർ​മ്മ​ൻ​ ഫുട്ബാൾ ​ടീം​ ​മ​ത്സ​രം​ ​അ​വ​സാ​നി​ക്കാ​ൻ​ ​അ​ഞ്ച് ​മി​നി​ട്ട് ​ശേ​ഷി​ക്കെ​ ​ക​ളി​യ​വ​സാ​നി​പ്പി​ച്ച് ​മ​ട​ങ്ങി.​ ​ഹോ​ണ്ടു​റാ​സ് ​ടീ​മി​നെ​തി​രാ​യ​ ​സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ​സം​ഭ​വം.​ ​ജ​ർ​മ്മ​ൻ​ ​താ​രം​ ​ജോ​ർ​ദാ​ൻ​ ​ടൊ​റൂ​നാ​റി​ഗ​യ്ക്ക് ​നേ​രെ​ ​വം​ശീ​യ​ ​അ​ധി​ക്ഷേ​പം​ ​ഉ​ണ്ടാ​യി​യെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​എ​ൺ​പ​ത്തി​യ​ഞ്ചാം​ ​മി​നി​ട്ടി​ൽ​ ​ജ​ർ​മ്മ​നി​ ​ക​ളി​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ 1​-1​എ​ന്നാ​യി​രു​ന്നു​ ​അ​പ്പോ​ഴ​ത്തെ​ ​സ്കോ​ർ​ ​നി​ല.​ ​എ​ന്നാ​ൽ​ ​ജ​ർ​മ്മ​ൻ​ ​ടീം​ ​തെറ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ​ഹോ​ണ്ടു​റാ​സ് ​ടീം​ ​ട്വീ​റ്റ്​ചെ​യ്തു.

മത്സരം സോണി ചാനലുകളിൽ തത്സമയം

ലൈവ് സ്ട്രീമിംഗ് സോണി ലൈവിൽ