കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ഇത്തവണ ഒട്ടേറ പ്രത്യേകതകളുണ്ട്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികള്‍ക്കുള്ള മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യവും ഉണ്ടാകില്ല. വിജയികള്‍ മെഡലുകളെടുത്ത് ഒഴിഞ്ഞ ഗാലറികള്‍ സാക്ഷിനിര്‍ത്തി സ്വയം കഴുത്തിലണിയണം.
ഇതോടൊപ്പം ശ്രദ്ധ നേടുകയാണ് ഒളിമ്പിക് വില്ലേജിൽ ഒരുക്കിയ പുതിയ സജ്ജീകരണം. 'ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന' കിടക്കകള്‍ വില്ലേജിൽ ഒരുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങള്‍ക്കും ഒഫീഷ്യൽസിനും ഇത്തരം കിടക്കകള്‍ തയ്യാറാക്കുന്നത്.. കൊവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്തിടപഴകുന്നതിൽ നിന്നും അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ പരീക്ഷണം. .
കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചാണ് കിടക്കകൾ നിര്‍മ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരാളുടെ മാത്രം ഭാരം താങ്ങാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്പന. ചെയ്തിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകള്‍ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത. ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ സമയമെടുക്കും, അതിനാൽ ഈ കിടക്കകളില്‍ ലൈംഗിക ബന്ധം സാദ്ധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാര്‍ പറയുന്നു.
ഒളിമ്ബിക് പാരമ്പര്യമനുസരിച്ച് കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും നല്‍കുന്ന സൗജന്യ കോണ്ടം ഉപയോഗിക്കരുതെന്നും അത്ലറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകരം, എച്ച് ഐ വി സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിനായി അവര്‍ക്കായി സുവനീറുകള്‍ നല്‍കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.