മുംബയ്: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് പതിനഞ്ച് മരണം. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുംബയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീടുകൾ പൂർണമായും നശിച്ചു. പതിനഞ്ചോളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഉയർന്നേക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് അതിശക്തമായ മഴയാണ്. മെട്രോ സ്‌റ്റേഷനിൽ ഉൾപ്പടെ വെള്ളം കയറി.ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മുംബയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസപ്പെട്ടു.
Maharashtra | 11 people killed after a wall collapse on some shanties in Chembur's Bharat Nagar area due to a landslide, says National Disaster Response Force (NDRF)
— ANI (@ANI) July 18, 2021
Rescue operation is underway. pic.twitter.com/W24NJFWThU