minister

തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്ന് ഒരു എക്ട്രാ കെയറും എനിക്ക് കിട്ടുന്നില്ല, അങ്ങനെയൊരു കെയർ പ്രതീക്ഷിക്കുന്നില്ല. അനാവശ്യമായ ഒരു കാര്യം പറഞ്ഞാൽ സ്വീകരിക്കുന്ന ആളല്ല മുഖ്യമന്ത്രി. അദ്ദേഹം അനാവശ്യമായ ഒരു കാര്യം പറയുകയുമില്ലെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.


പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും.ആവശ്യമുള്ള സമയം മാത്രം ഓഫീസിലിരുന്നശേഷം പരമാവധി സ്പോട്ടിലെത്തി പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയാണ് ചെയ്യുന്നതതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന കൗമുദി ടിവിയുടെ സ്ട്രൈറ്റ് ലൈനിലൂടെയാണ് മന്ത്രി തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.