ന്യൂഡൽഹി:മലയാളമുൾപ്പടെ പതിനൊന്ന് പ്രാദേശിക ഭാഷകളിൽ ബിടെക് പഠനത്തിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അനുമതി നൽകി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും ഇനിമുതൽ പഠിക്കാം. എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനിയറിംഗ് കോളേജുകളിൽ വരുന്ന അദ്ധ്യായന വർഷം മുതൽ പ്രാദേശിക ഭാഷകളിൽ കോഴ്‌സുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.