കോഴിക്കോട്: പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് ലോക്ഡൗൺ ഇളവ് നൽകിയ സംസ്ഥാനത്ത് കോഴിക്കോട് നഗരത്തിലെ പൊലീസ് നിയന്ത്രണങ്ങളിൽ എതിർപ്പുമായി വ്യാപാരികൾ. പെരുനാൾ പർച്ചേസിനുളള തിരക്കൊഴിവാക്കാൻ മിഠായിത്തെരുവിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയ പൊലീസ് തീരുമാനം എതിർക്കുമെന്നും അപ്രായോഗികമാണെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ അഭിപ്രായപ്പെട്ടു.
പൊലീസിന്റെ അപ്രായോഗിക തീരുമാനങ്ങളോട് യോജിപ്പില്ല. എന്നാൽ പൊലീസുമായി ഏറ്റുമുട്ടലിനില്ലെന്നും സേതുമാധവൻ അറിയിച്ചു. കർശനമായും ടോക്കൺ സമ്പ്രദായം നടപ്പാക്കുമെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി അനിൽകാന്ത് കശന നിർദ്ദേശം കൊടുത്തിട്ടുണ്ട്.