brodaddy

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. സംസ്ഥാനത്ത് സർക്കാർ ഷൂട്ടിംഗിന് അനുമതി നൽകിയ സാഹചര്യത്തിലാണ് തെലങ്കാനയിൽ നിന്ന് ഷൂട്ടിംഗ് ഇങ്ങോട്ടേക്ക് മാറ്റുന്നത്.രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.

കൂടാതെ ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം 12ത് മാൻ കേരളത്തിൽ തന്നെ ചിത്രീകരിക്കുമെന്ന് ആന്റണി പെരുമ്പാവൂർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തിൽ ഷൂട്ടിംഗിന് അനുമതി നൽകിയ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും, സിനിമ സാംസകാരിക മന്ത്രിയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്നുമുതലാണ് കേരളത്തിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഷൂട്ടിംഗിന് അനുമതി നൽകാത്തതിനെത്തുടർന്ന് ഏഴ് ചിത്രങ്ങൾ തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയിരുന്നു.