റോം: കത്തിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ഇരുപത്തിയഞ്ച് കുട്ടികളുടെ ജീവൻ രക്ഷിച്ച് 'ഹീറോയായി' ഡ്രൈവർ. ഇറ്റലിയിലാണ് സംഭവം. പതിനാലിനും പതിനാറ് വയസിനിടയിലുള്ള കുട്ടികളുമായി ഒരു സമ്മർ ക്യാമ്പിലേക്ക് പോയ ബസിനാണ് തീപിടിച്ചത്.
തീ കണ്ട് പതറിപ്പോകാതെ ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് ബസിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് കുട്ടികളെ രക്ഷിക്കാനായത്. പിന്നീട് ബെല്ലാനോ, ലെക്കോ അഗ്‌നിശമന സേനകൾ സ്ഥലത്തെത്തി തീയണച്ചു.
കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. കത്തിയ ബസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏവരും ഡ്രൈവറുടെ ധൈര്യത്തെയും, കുട്ടികളെ രക്ഷിക്കാനുള്ള മനസിനെയും അഭിനന്ദിക്കുകയാണ്.