vineetha

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ര​വ​ധി​ ​ദേ​ശീ​യ​ ​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​നാ​യി​ ​ബൂ​ട്ടു​കെ​ട്ടി​യി​ട്ടും​ ​ജോ​ലി​ ​ന​ൽ​കാ​തെ​യാ​ണ് ​വി​ധി​ ​ആ​ദ്യം​ ​വി​നി​ത​ ​ക്ളെ​മ​ന്റി​നെ​ ​പ​രീ​ക്ഷി​ച്ച​ത്.​ ​ഇ​പ്പോ​ഴി​താ​ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന​ ​വീ​ട് ​ക​ട​ൽ​ ​ക​വ​രു​ക​യും​ ​ചെ​യ്തു.​ക​ട​ൽ​ ​ബാ​ക്കി​ ​വ​ച്ചു​പോ​യ​ ​കാ​യി​ക​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​സ​ങ്ക​ട​ത്തി​ര​യെ​ണ്ണു​ക​യാ​ണ് ​വി​നീ​ത.
വെ​ട്ടു​കാട് ​ ​ക​‌​ട​ലോ​ര​ത്തു​നി​ന്ന് ​ഉയർന്ന് ഫു​ട്ബാ​ൾ​ ​മൈ​താ​ന​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​താ​ര​മാ​യി​രു​ന്നു​ ​വി​നി​​ത.​ ​സീ​നി​യ​ർ​ ​ത​ല​ത്തി​ലും​ ​ജൂ​നി​യ​ർ​ ​ത​ല​ത്തി​ലു​മാ​യി​ ​എ​ട്ടു​ത​വ​ണ​ ​കേ​ര​ള​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​താ​രം.​സ​ബ് ​ജൂ​നി​യ​ർ​ ​പ്രാ​യം​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​വ​നി​താ​ഫു​ട്ബാ​ളി​ൽ​ ​നി​ര​വ​ധി​ ​ഒ​ന്നാം​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടി​യ​ ​ടീ​മു​ക​ളി​ൽ​ ​അം​ഗം.​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ഗോ​ൾ​ഡ് ​മെ​ഡ​ൽ.​ ​ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​മി​ന്നു​ന്ന​ ​താ​രം.​ ​ആ​യോ​ധ​ന​ ​കാ​യി​ക​ ​ഇ​ന​മാ​യ​ ​വു​ഷു​വി​ൽ​ ​ര​ണ്ട് ​ത​വ​ണ​ ​സം​സ്ഥാ​ന​ ​മെ​ഡ​ലി​സ്റ്റ്.​ ​എ​ന്നി​ട്ടും​ ​കു​ടും​ബം​ ​പു​ല​ർ​ത്താ​ൻ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ൽ​ ​ഒ​രു​ ​ജോ​ലി​ ​വി​നി​ത​യ്ക്ക് ​അ​ന്യം.
മ​ണ​ൽ​പ്പു​റ​ത്ത് ​പ​ന്തു​ത​ട്ടി​ ​വ​ള​ർ​ന്ന​താ​ണ് ​വി​നി​ത.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​ ​അ​ച്ഛ​ൻ​ ​പി​ന്തു​ണ​യു​മാ​യി​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​‌​സ്പോ​ർ​ട്സി​ലൂ​ടെ​ ​മ​ക​ളു​ടെ​ ​ഭാ​വി​ ​പി​താ​വ് ​സ്വ​പ്നം​ ​ക​ണ്ടു.​ ​പ​ക്ഷേ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​ ​നി​യ​മ​ന​ത്തി​ന്റെ​ ​കാ​ര്യം​വ​ന്ന​പ്പോ​ൾ​ ​അ​ന്ന​ത്തെ​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​വി​ല​ങ്ങു​ത​ടി​യാ​യി.​മ​ക​ൾ​ ​ഒ​രു​ ​ക​ര​യ്ക്കെ​ത്തു​ന്ന​ത് ​കാ​ണു​ന്ന​തി​ന് ​മു​മ്പ് ​അ​ച്ഛ​ൻ​ ​ക​ണ്ണ​ട​ച്ചു.​ ​അ​തോ​ടെ​ ​വി​നി​ത​ ​സ്പോ​ർ​ട്സും​ ​അ​വ​സാ​നി​പ്പി​ച്ചു.​വി​വാ​ഹി​ത​യും​ ​ര​ണ്ട് ​കു​ട്ടി​ക​ളു​ടെ​ ​അ​മ്മ​യു​മാ​യി.
മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​യാ​യ​ ​മ​നു​ ​അ​ൽ​ഫോ​ൺ​സാ​ണ് ​ഭ​ർ​ത്താ​വ്.​രോ​ഗി​യാ​യ​ ​അ​മ്മ​യ്ക്കൊ​പ്പം​ ​താ​മ​സി​ച്ചി​രു​ന്ന​ ​വീ​ട് ​ക​ഴി​ഞ്ഞ​ ​ക​ട​ൽ​ക്ഷോ​ഭ​ത്തി​ലാ​ണ് ​പൂ​ർ​ണ​മാ​യും​ ​ന​ശി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​ബ​ന്ധു​വി​ന്റെ​ ​വീ​ടി​ന്റെ​ ​ചാ​യ്പ്പി​ലാ​ണ് ​താ​മ​സം.​ ​ദു​ര​വ​സ്ഥ​ ​വ്യ​ക്ത​മാ​ക്കി​ ​സ​ർ​ക്കാ​രി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ഒ​രു​ ​ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.​ഇ​നി​യു​മീ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​തെ​ന്തി​നെ​ന്നാ​ണ് ​വി​നി​ത​യു​ടെ​ ​ചോ​ദ്യം.

വിലങ്ങായ മാനദണ്ഡം

സ്പോർട്സ് ക്വാട്ട നിയമനത്തിന് ദേശീയ മെഡൽ മാത്രം മാനദണ്ഡമാക്കിയത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. ഫുട്ബാൾ പോലെ ദേശീയ തലത്തിൽ മികച്ച നിലവാരമുള്ള ടീം ഗെയിമുകളിൽ മെഡൽ നേടാൻ കേരളത്തിന് അപൂർവമായേ കഴിഞ്ഞിട്ടുള്ളൂ. ദേശീയതലത്തിൽ വലിയ മത്സരമില്ലാത്ത ഗെയിമുകൾ തിരഞ്ഞെടുത്തവർക്ക് മെഡലും ജോലിയും ഉറപ്പാവുകയും ചെയ്തു. ടീം ഗെയിമുകളിൽ മികവ് പ്രകടിപ്പിച്ചിരുന്ന വി​നി​തയെപ്പോലുള്ളവരായിരുന്നു ഇതിന്റെ ബലിയാടുകൾ. ജീവിക്കാൻ ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്ക് സർക്കാരിന് പ്രത്യേക പരിഗണനയിൽ ജോലി നൽകാവുന്നതാണ്. മുൻ സർക്കാരുകൾ ഇത്തരത്തിൽ നിരവധിപ്പേർക്ക് തണലായിട്ടുണ്ട്.