ggg

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ കനത്ത കാറ്റിലും മഴയിലും പെട്ട് ഏഴ് പേർ മരിച്ചു. രണ്ട് കുട്ടികളെ കാണാതായി. കനത്ത മഴയിൽ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. നിരവധി റോഡുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായതായാണ് വിവരം. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. അപകട സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പാകിസ്ഥാനിൽ പലയിടത്തും മഴ ശമനമില്ലാതെ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.