ലക്നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഹ്‌മണ സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ട് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ബ്രാഹ്മണരുടെ സമ്മേളനം നടത്തുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ബ്രാഹ്‌മണ സമുദായത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ ബി.ജെ.പിക്കാവില്ല. ബി.എസ്.പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ 23ന് അയോദ്ധ്യയിൽ ബ്രാഹ്‌മണ സമൂഹത്തെ ഉണർത്തുന്നതിന് പ്രചാരണം ആരംഭിക്കും. ബി.എസ്.പി ഭരണത്തിന് കീഴിൽ അവരുടെ താത്പര്യങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നൽകും - മായാവതി പറഞ്ഞു.