shafi-parambil

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ സെെക്കിൾ റാലിക്കെതിരെ പരിഹാസം. റാലിയിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എം.എൽ.എ 'ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്' എന്ന് പ്രവർത്തകരോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പരിപാടിക്കെതിരെ വിമർശനവും പരിഹാസവുമായി നിരവധിപേർ രം​ഗത്തെത്തുകയായിരുന്നു.

റാലി നടക്കുന്നതിനിടെയാണ് ഷാഫി ഇക്കാര്യം സഹപ്രവർത്തകകരോട് പറയുന്നത്. എന്നാൽ, ഈ സമയം ലെെവ് പോകുകയാണെന്ന് കൂടെയുളളവർ ഓർമിപ്പിക്കുകയും അദ്ദേഹം ഡിലീറ്റ് ചെയ്യാൻ പറയുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈ വീഡിയോയാണ് ട്രോളുകളായി ഇടത് അനുകൂല പേജുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. യൂത്ത് കോൺ​ഗ്രസിന്റെ ഈ പരിപാടി വോട്ടിന് വേണ്ടിയുളള പ്രഹസനമാണെന്നതടക്കമുളള വിമർശനങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.