kk

ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീനും വിറ്റാമിനുകളും കാർബോഹൈഡ്രേറ്റും മറ്റ് ധാതുലവണങ്ങളും അനിവാര്യമാണ്. ശരീരപേശി, ചർമം, നഖം, എല്ലുകൾ, ഹോര്‍മോണുകൾ എന്‍സൈമുകൾ എന്നിവയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതാണ്. പ്രോട്ടീൻ പോരാതെ വരുമ്പോഴാണ് ഡയറ്ററി സപ്പ്ളിമെന്റായ പ്രോട്ടീൻ പൗഡറിന്റെ സഹായം തേടുന്നത്. പക്ഷേ, പ്രോട്ടീൻ പൗഡർ അമിതമായി ഉപയോഗിച്ചാൽ മസിലുകൾ വലുതാകുമെന്നുള്ള ധാരണ തെറ്റാണ്. സ്ഥിരമായി വർക്കൗട്ട് ചെയ്യുമ്പോൾ മസിലുകൾക്ക് അയവ് വരുന്നു. ഇൗ സന്ദർഭങ്ങളിൽ മസിലുകളെ ബലപ്പെടുത്താനും ആകർഷകമായ രൂപം നൽകാനും പ്രോട്ടീൻ പൗഡർ കഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന. പ്രമേഹരോഗികളും വൃക്കരോഗികളും അമിതമായി പ്രോട്ടീൻ പൗഡർ കഴിക്കാൻ പാടില്ല. ഡോക്ടറുടെയോ അംഗീകൃത ഡയറ്റീഷ്യന്റെയോ നിർദ്ദേശപ്രകാരം ഗുണനിലവാരം ഉറപ്പുവരുത്തിയ ബ്രാൻഡ് മാത്രം ഉപയോഗിക്കുക.