തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പുതിയ കായികമന്ത്രി അബ്ദുറഹ്മാനെ സന്ദർശിച്ചു. കെ.സി.എ പ്രസിഡന്റ് സാജൻ കെ.വർഗീസ്,സെക്രട്ടറി ശ്രീജിത്ത് വി.നായർ,വൈസ് പ്രസിഡന്റ് ജാഫർ സേട്ട്,ടി.ഡി.സി.എ സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.കേരളത്തിലെ അന്താരാഷ്ട്ര മത്സരവേദികളുടെയും പ്രാദേശിക സ്റ്റേഡിയങ്ങളുടെയും പരിപാലനത്തെയും നവീകരണത്തെയും കുറിച്ച് മന്ത്രിയുമായി ചർച്ച നടത്തി.
കെ.സി.എയ്ക്ക് പുതിയ മാർക്കറ്റിംഗ് പങ്കാളി
ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളുടെ നടത്തിപ്പിനായി കേരളക്രിക്കറ്റ് അസോസിയേഷൻ പ്രമുഖ സ്പോർട്സ് മാനേജ്മെന്റ് കമ്പനിയായ ട്വന്റിഫസ്റ്റ് സെഞ്ച്വറി മീഡിയയുമായി കരാർ ഒപ്പിട്ടു.കെ.സി.എ പ്രസിഡന്റ്സ് കപ്പ്,പിങ്ക് ചലഞ്ചർ,ക്ളബ് ചാമ്പ്യൻഷിപ്പ് എന്നിവയാണ് പുതിയ പങ്കാളികളുമായി ചേർന്ന് നടത്തുന്നത്. പത്തുവർഷത്തേക്കാണ് കരാർ.