കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനം കൊളംബോയിൽ നടക്കുകയാണ്. മത്സരത്തിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെ ഇന്ത്യൻ ടീമിന്റെ പരീശീലകൻ രാഹുൽ ദ്രാവിഡിന്റെ മുഖത്തേക്ക് കാമറ ഫോക്കസ് ചെയ്ത കാമറമാന് അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
കാമറ എപ്പോഴാണ് തിരിച്ചതന്നറിയുമ്പോഴാണ് കാമറാൻസ് ബ്രില്യൻസ് വ്യക്തമാകുന്നത്. ദേശീയ ഗാനത്തിനിടെ 'ദ്രാവിഡ ഉത്കല ബംഗ' എന്ന ഭാഗം വന്നപ്പോഴാണ് കാമറാമാന്‍ കൃത്യമായി ദ്രാവിഡിന്റെ മുഖം സ്‌ക്രീനില്‍ കാണിച്ചത്.
അധികം വൈകാതെ കാമറാമാന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിരവധി പേരാണ് കാമറാമാനെ പ്രശംസിച്ച് സോഷ്യൽ മീഡിയയൽ രംഗത്തെതതിയിരിക്കുന്നത്.
The cameraman panned to Dravid when the anthem went 'Dravida Utkala Banga'. Give this man a promotion! #INDvSL
— Manya (@CSKian716) July 18, 2021
Smart camerawork to pan to Rahul Dravid when "Dravida Utkala Banga" was being sung in the Indian national anthem. #SLvIND
— Vinayakk (@vinayakkm) July 18, 2021