ds

ന്യൂഡൽഹി: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ ഭൗതികശരീരം ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയുടെ ഖബറിസ്ഥാനിൽ ഇന്നലെ രാത്രി 10 മണിയോടെ കബറടക്കി.

അഫ്ഗാനിസ്ഥാനിൽ ജൂലായ് 15ന് കൊല്ലപ്പെട്ട ഡാനിഷിന്റെ മൃതദേഹം എയർ ഇന്ത്യാ വിമാനത്തിൽ ഇന്നലെ വൈകിട്ട് 5.50തോടെയാണ് കാബൂളിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിലെത്തിച്ചത്. ജാമിയ നഗറിലെ വീട്ടിൽ എട്ടുമണിയോടെ എത്തിച്ച ഭൗതികശരീരം മതപരമായ ചടങ്ങുകൾക്കുശേഷമാണ് കബറടക്കിയത്. പുലിറ്റ്‌സർ പുരസ്‌കാര ജേതാവായ ഡാനിഷ് സിദ്ദിഖി റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു.